അണ്ണാ ഹസാരെ
കിഷന്‍ ബാപ്പത് ബാബുറാവു ഹസാരെ
ജനനം ജനുവരി 15, 1940 (പ്രായം 71)
ഭിംഗര്‍ , മഹാരാഷ്ട്ര, ഇന്ത്യ
Political movement Watershed Development Programmes; Right To Information Act; Anti Corruption Movement
മാതാപിതാക്കള്‍ ബാബുറാവു ഹസാരെ,
ലക്ഷ്മിബായി ഹസാരെ
ഇന്ത്യയിലെ ഒരു സാമുഹിക പ്രവര്‍ത്തകനും സന്നദ്ധപ്രവര്‍ത്തകനുമാണ് അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷന്‍ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ "റൈഗാര്‍ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇതിന് പുറമേ ഭാരത സര്‍ക്കാര്‍ തന്നെ പത്മശ്രീ അവാര്‍ഡും(1990) സാമൂഹിക സേവന മികവിനുള്ള രമ ണ്‍ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരവും ഉള്‍പ്പെടെയുള്ള മറ്റനേകം ബഹുമതികളും ലഭിച്ചിട്ടുണ്ട്. മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, ദിണ്ടിഗല്‍ ഗാന്ധിഗ്രാം കല്പിത സര്‍വകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.
ഗാന്ധിജിയെ പോലെ നിരാഹാര സത്യാഗ്രഹം സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് തികഞ്ഞ ഗാന്ധിയന്‍ കൂടിയായ അണ്ണാ ഹസാരെ.
ജീവിതവും പോരാട്ടങ്ങളും
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ഭിംഗര്‍ ഗ്രാമത്തില്‍ ജനുവരി 15ന് പാവപ്പെട്ട തൊഴിലാളി കുടുംബത്തിലാണ് കിഷന്‍ ബാപ്പത് ബാബുറാവു ഹസാരെയുടെ ജനനം. അച്ഛന്‍ ബാബു റാവു ഹസാരെക്ക് അഞ്ചേക്കര്‍ കൃഷിഭൂമി ഉണ്ടായിരുന്നെങ്കിലും കൃഷി നഷ്ടമായതോടെ വീട് ദാരിദ്ര്യത്തിന്റെ പിടിയിലായി. ഹസാരെ റാലിഗാര്‍ സിദ്ദി ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി. മക്കളില്ലാത്ത ഒരു അമ്മായിയുടെ സഹായത്താല്‍ ഏഴാം ക്ളാസ് വരെ പഠിച്ചു. ധനസ്ഥിതി മോശമായതോടെ തുടര്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഉപജീവനത്തിന് പൂക്കള്‍ വില്‍ക്കാനും മറ്റും ഇറങ്ങി. 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയില്‍ സേനയില്‍ ചേര്‍ ന്നു. അവിടെ ട്രക്ക് ഡ്രൈവറായി. പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. സ്വാമി വിവേകാനന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ആചാര്യ വിനോബാഭാവെയുടെയും രചനകള്‍ വായിച്ചു അക്കാലത്ത്. 1965ലെ ഇന്ത്യ-പാക് യുദ്ധ വേളയില്‍ രണ്ടു തവണ ജീവന്‍ അപകടത്തിലാകുന്ന അപകടങ്ങളില്‍ പ്പെട്ടു.
1975 ല്‍ സേനയില്‍ നിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ചു. സ്വന്തം ഗ്രാമമായ റാലിഗാര്‍ സിറ്റിയിലെ ദാരിദ്ര്യവും വരള്‍ച്ചയും പരിഹരിക്കാന്‍ ഗ്രാമവാസികളെ സന്നദ്ധ സേവനത്തിനിറക്കുന്നതില്‍ വിജയിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളായിരുന്നു ഉത്തേജനം. സ്വന്തം സമ്പാദ്യമത്രയും ഗ്രാമത്തിലെ വികസന പദ്ധതിയ്ക്കായി വിനിയോഗിച്ചു. കനാലുകളും ബണ്ടുകളും നിര്‍മ്മിക്കുകയും. മഴവെള്ളം ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കുകയും ചെയ്തു. അങ്ങനെ ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ മാത്രമല്ല കൃഷിയ്ക്ക് ജലസേചനം സാദ്ധ്യമാക്കുന്നതിലും വിജയിച്ചു. സൌരോര്‍ജ്ജം ഉപയോഗിച്ച് ഗ്രാമത്തില്‍ വൈദ്യുതി വിതരണം സാദ്ധ്യമാക്കി. പിന്നാക്ക ദരിദ്ര ഗ്രാമമായിരുന്ന റാലിഗര്‍ സിറ്റി പുരോഗതിയുടെ പാതയിലായി. ഗ്രാമത്തിലെ ആളുകളെ മദ്യപാന വിപത്തില്‍ നിന്ന് അകറ്റി നിറുത്തുന്നതിലും ഹസാരെ വിജയിച്ചു. സ്കൂള്‍ സ്ഥാപിച്ച് അയിത്തം എന്ന ദുരാചാരം ഇല്ലാതാക്കി. ഗ്രാമീണര്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അങ്ങനെ കിഷന്‍ ബാബുറാവു ഹസാരെ അവര്‍ ക്ക് 'അണ്ണാ' ഹസാരെയായി.
പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് ശ്രമിച്ച പ്രമുഖരില്‍ ഒരാള്‍ കൂടിയാണ് ഹസാരെ.മഹാരാഷ്ട്ര സര്‍ക്കാരിനെ ശക്തമായ വിവരാവകാശ നിയമം നിര്‍ മ്മിക്കാന്‍ നിര്‍ ബന്ധിതമാക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍ കിയത് അണ്ണാ ഹസാരെയാണ്.
അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ 1991 ല്‍ ഭ്രഷ്ടാചാര്‍ വിരോധി ജന ആന്ദോളന്‍ (അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം) മഹാരാഷ്ട്രയിലുടനീളം ജില്ലാതലങ്ങളില്‍ വരെ വ്യാപിച്ചു.
1955 ല്‍ മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി മന്ത്രിസഭയില്‍ നിന്ന് അഴിമതിക്കാരായ മൂന്ന് പേരെ രാജി വയ്പിക്കുന്നതില്‍ അണ്ണാ ഹസാരെ വിജയിച്ചു. ശശികാന്ത് സുതന്‍ , മഹാദേവ് ശിവശങ്കര്‍ , ബബന്‍ ഗോലാപ് എന്നിവരാണ് രാജിവച്ചു പോകേണ്ടി വന്ന മന്ത്രിമാര്‍ . 2003 കോണ്‍ഗ്രസ്-എന്‍ .സി.പി മന്ത്രിസഭയിലെ സുരേഷ്ദാദ ജയിന്‍ , നവാബ് മാലിക്, വിജയകുമാര്‍ ഗവിത്, പദംസിംഗ് പാട്ടീല്‍ എന്നീ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും അവരെ പുറത്താക്കണമെന്നും പറഞ്ഞ് അണ്ണാ ഹസാരെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു.
ജന ലോക്പാല്‍ ബില്‍ സമരം
പൊതുജീവിതത്തിലെ അഴിമതി തടയാന്‍ കഴിയും വിധം ജന ലോക്പാല്‍ ബില്‍ പാര്‍ ലമെന്റില്‍ അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ ചെവികൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡെല്‍ ഹിയിലെ ജന്തര്‍ മന്തറിര്‍ 2011 ഏപ്രില്‍ 5 മുതല്‍ മരണം വരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു. രാജ്യവ്യാപകമായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. വിദ്യാര്‍ ഥികളും വീട്ടമ്മമാരും യുവജനങ്ങളും അടങ്ങിയ സാധാരണക്കാര്‍ക്ക് പുറമേ വ്യവസായികളും ചലച്ചിത്ര താരങ്ങളും വരെയുള്ളവര്‍ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയുമായി മുന്നോട്ട് വന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകടനങ്ങളുണ്ടായി. ഇതിന് പുറമേ രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനു ഭാരതീയര്‍ ഇന്റര്‍ നെറ്റിലെ സൗഹൃദ വെബ്സൈറ്റുകള്‍ വഴി ഹസാരെക്കു പിന്തുണ പ്രഖ്യാപിക്കുകയും സമഗ്രമായ ഒരു ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള ആശയപ്രചരണം ത്വരിതപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 9-നു് ,ബില്‍ തയ്യാറാക്കുന്നതിനുള്ള സമിതിയില്‍ 50 ശതമാനം പേരും, കൂടാതെ സമിതി സഹാദ്ധ്യക്ഷനും രാഷ്ട്രീയമേഖലയില്‍ നിന്നല്ലാത്തവരാവണമെന്ന ആവശ്യം അംഗീകരിച്ച് കൊണ്ടുള്ള ഗവര്‍മെന്റു് വിജ്ഞാപനം പുറത്തു വന്നതിനെ തുടര്‍ന്ന് അദ്ദേഹം നിരാഹാരസമരം അവസാനിപ്പിച്ചു.
പുരസ്കാരം
ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനം ഏര്‍പ്പെടുത്തിയ 2011 - ലെ രബീന്ദ്രനാഥ് ടാഗോര്‍ സമാധാന സമ്മാനം അന്നാ ഹസാരെ നിരസിച്ചു .